കുവൈത്ത് കേരള ഇസ്‍ലാഹി സെന്റർ വേനൽക്കാല ദഅ്‌വാ കാമ്പയിൻ ഫായിസ് സുർഖാൻ

അൽ റഷീദി ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ വേനൽക്കാല ദഅ്‌വാ കാമ്പയിന് തുടക്കമായി

കെ.കെ.ഐ.സി ദഅ്‌വാ കാമ്പയിൻ ഉദ്ഘാടന സമ്മേളന സദസ്സ്

 കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ വേനൽക്കാല ദഅ്‌വാ കാമ്പയിന് തുടക്കം. റിഗ്ഗയി ഔഖാഫ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനം കുവൈത്തിലെ ഇസ്‌ലാമിക കാര്യ മന്ത്രാലയം പ്രവാസി വിഭാഗം തലവൻ ഫായിസ് സുർഖാൻ അൽ റഷീദി ഉദ്ഘാടനം ചെയ്തു.

കെ.കെ.ഐ.സി വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പ്രവാസി കുവൈത്ത് ഔഖാഫ് മന്ത്രാലയം പ്രതിനിധി മുഹമ്മദ് അലി അബ്ദുല്ല ആശംസ നേർന്നു.

ആക്ടിംഗ് ജനറൽ സെക്രട്ടറി സ്വാലിഹ് സുബൈർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അസ്‌ലം കാപ്പാട് നന്ദിയും പറഞ്ഞു.

‘വിശ്വാസം; വിശുദ്ധിക്ക് വിമോചനത്തിന്’ എന്ന ശീർഷകത്തിൽ നടക്കുന്ന കാമ്പയിനിൽ കുവൈത്തിൽ താമസിക്കുന്ന വിവിധ പ്രവാസി സമൂഹങ്ങൾക്കിടയിൽ ഇസ്‌ലാമിക അവബോധം വളർത്തുന്നതിനായി പ്രഭാഷണങ്ങൾ, പരിപാടികൾ, ദഅ്‌വാ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും.

സമ്മേളനത്തിൽ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

Tags:    
News Summary - Kuwait Kerala Islahi Center begins summer da'wah campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.