സുനീർ പുത്തൻപീടിയേക്കലിന് പി.സി.എഫ് കുവൈത്ത് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി.സി.എഫ് കുവൈത്ത് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് തിരൂർ അയ്യായ സ്വദേശി സുനീർ പുത്തൻപീടിയേക്കലിനു സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. 25 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷമാണ് സുനീർ നാട്ടിലേക്കു മടങ്ങുന്നത്.
കുവൈസിറ്റിയിലെ അബ്‌റാർ ഹാളിൽ ചേർന്ന യോഗത്തിൽ റഹീം ആരിക്കാടി അധ്യക്ഷത വഹിച്ചു. സലിം താനാളൂർ, ഷുക്കൂർ കിളിയന്തിരിക്കാൽ, റഫീക്ക് രണ്ടത്താണി, വഹാബ് ചുണ്ട എന്നിവർ സംസാരിച്ചു. ചടങ്ങിൽ സുനീർ പുത്തൻപീടിയേക്കലിന് സംഘടനയുടെ ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.