ഫുട്ബാൾ ഡയറി - ത​ൃക്കരിപ്പൂരിലെ ഫുട്ബാൾ ദിനങ്ങളും റാഫിയും

ഞങ്ങളുടെ നാടിന് അഭിമാനമായി ഫുട്ബാൾകളത്തിൽ ഒരു ദേശീയ താരം ഉയർന്നുവന്നു. മുഹമ്മദ് റാഫിയെന്ന തൃക്കരിപ്പൂരുകാരൻ. തൃക്കരിപ്പൂരിലെ പ്രാദേശിക സെവൻസ് ഫുട്ബാൾ മത്സരങ്ങളിലൂടെ ഇന്ത്യൻ ടീമിൽ വരെ എത്തിയ മുഹമ്മദ് റാഫിയുടെ വളർച്ച ഞങ്ങൾ ശരിക്കും ആഘോഷിച്ചു. നാട് എവിയെന്ന് ചോദിക്കുന്നവരോട് മുഹമ്മദ് റാഫിയുടെ തൃക്കരിപ്പൂർ എന്ന് അഭിമാനത്തോടെ പറഞ്ഞു

എന്റെ നാടിന്റെ ചരിത്രം ഫുട്ബാളിന്റെ പേരിൽ എഴുതപ്പെട്ടതാണ്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ കാൽപന്തുകളിയുടെ ആവേശം നെഞ്ചേറ്റുന്നവരാണ് കാസർകോട്ടുകാർ. ആ പൊതുസ്വഭാവം എന്റെ നാടായ തൃക്കരിപ്പൂരിനും ഏറെയുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ ഉണരുന്ന കളി മൈതാനങ്ങൾ, രാത്രിയിൽ ഫ്ലഡ്‌ലൈറ്റ് വെളിച്ചത്തിൽ ഒരുക്കുന്ന വമ്പൻ സെവൻസ് മൽസരങ്ങൾ.. കാസർകോടിന് ഫുട്ബാൾ വെറുമൊരു കായികവിനോദം മാത്രമല്ല, കൂടെ ജനിക്കുന്ന വികാരവും ഉത്സവവും കൂടിയാണ്.

നാട് കാസർകോട് തൃക്കരിപ്പൂർ ആണെങ്കിലും ജീവിച്ചത് ഏറെയും നാടിന് പുറത്താണ്. എങ്കിലും നാടിന്റെ ആ ഫുട്ബാൾ ആവേശം എനിക്കൊപ്പം പലയിടങ്ങളിലായി സഞ്ചരിച്ചു. കുവൈത്തിലെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ കുട്ടികാലം മുതൽ ഫുട്ബാൾ കളിയായും ആവേശമായും കൂടെയുണ്ട്.

പെരുമ്പിലാവ് അൻസാറിൽ പ്ലസ് വണിനു ചേർന്നതോടെ കളിയുടെ ആവേശം ഇരട്ടിച്ചു. രണ്ടു വർഷത്തെ ആ ഹോസ്റ്റൽ ജീവിതം ശരിക്കും പന്തുകളിയുടെ ലഹരിയിലായിരുന്നു. സ്കൂളിൽ നല്ല ഒരു ടീമും പ്രത്യേക പരിശീലനവും ഉണ്ടായിരുന്നു.

കർണാടക ബട്കലിലെ അൻജുമാൻ എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നതോടെ ഇടക്കിടെ നാട്ടിൽ പോകുന്നത് പതിവായി. നാട്ടിലെ സെവൻസ് ഫുട്ബാൾ ശരിക്കും ആസ്വദിച്ചത് ആ കാലത്താണ്.

കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ, പടന്ന, പള്ളിക്കര, ബേക്കൽ, മേൽപറമ്പ്, മൊഗ്രാൽ, ഉപ്പള തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സെവൻസ് ഫുട്ബാൾ ടൂർണമെന്റ് കണാനായി കൂട്ടുകാർകൊപ്പം കറങ്ങി നടന്നിട്ടുണ്ട്. പൊടിമണ്ണിൽ ഉയരുന്ന സ്റ്റേഡിയങ്ങളിൽ നാട്ടുകാർകൊപ്പം ഇരുന്നു മൽസരങ്ങൾ കാണുന്നതിന്റെ ആവേശം ഇപ്പോഴും ഉള്ളിലുണ്ട്. നാട്ടി​ലെ ക്ലബ്ബായ ബ്രദേഴ്സ് മെറ്റമ്മലിന്റെ പ്രതാപകാലം കൂടിയായിരുന്നു അത്. ഈ ക്ലബ്ബിലൂടെ കളിച്ചുവളർന്നവർ നിരവധിയാണ്.

ഇതിനിടെ, ഞങ്ങളുടെ നാടിന് അഭിമാനമായി ഫുട്ബാൾകളത്തിൽ ഒരു ദേശീയ താരം ഉയർന്നുവന്നു. മുഹമ്മദ് റാഫിയെന്ന തൃക്കരി പ്പൂരുകാരൻ. തൃക്കരിപ്പൂരിലെ പ്രാദേശിക സെവൻസ് ഫുട്ബാൾ മത്സരങ്ങളിലൂടെ ഇന്ത്യൻ ടീമിൽ വരെ എത്തിയ മുഹമ്മദ് റാഫിയുടെ വളർച്ച ഞങ്ങൾ ശരിക്കും ആഘോഷിച്ചു.

നാട് എവിയെന്ന് ചോദിക്കുന്നവരോട് മുഹമ്മദ് റാഫിയുടെ തൃക്കരിപ്പൂർ എന്ന് അഭിമാനത്തോടെ പറഞ്ഞു. കുവൈത്തിൽ ജോലി സഥിരപ്പെട്ടതോടെ നാട്ടിലെ സെവൻസിന്റെ ആവേശ കാഴ്ച നഷ്ടപ്പെട്ടു. പിന്നെ ഒഴിവുവേളകളിൽ കൂട്ടുകാർകൊപ്പമുള്ള പന്തുകളിമാത്രമായി ചുരുങ്ങി.

എങ്കിലും ഓരോ ലോകകപ്പും വരുമ്പോഴും നാട്ടിലെ സെവൻസ് കളങ്ങൾ ഓർമയിൽ എത്തും. ചുറ്റും ആരവങ്ങൾ ഉയരും. റൂമിൽ കൂട്ടുകാർകൊപ്പം ഇരുന്നു മൽസരങ്ങൾ കാണുമ്പോഴും പഴയ അതേ ആവേശമാണ് ഉള്ളിൽ നിറയുന്നത്. 

Tags:    
News Summary - Football Diary - Football Days and Rafi in Thirkaripur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.