പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്തു കുവൈത്തും ബ്രിട്ടനും

കുവൈത്ത് സിറ്റി: മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു കുവൈത്തും ബ്രിട്ടനും. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ, യു.കെ പ്രധാനമന്ത്രി ആൻഡി ബർണാം ഫോണിൽ വിളിച്ചു.

പുതിയ ബ്രിട്ടീഷ് സർക്കാർ പ്രധാനമന്ത്രിയായി നിയമിതനായ ബർണമിനെ അമീർ അഭിനന്ദിച്ചു. സമീപകാല പ്രാദേശിക-അന്താരാഷ്ട്ര സംഭവവികാസങ്ങളും, മേഖലയിലെ നിലവിലെ സാഹചര്യവും ഇരുവരും ചർച്ച ചെയ്തു. കുവൈത്തും ബ്രിട്ടനും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളും അവലോകനം ചെയ്തു. പരസ്പര താൽപ്പര്യമുള്ള മറ്റു വിഷയങ്ങളും ചർച്ചയായി.

കുവൈത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായുള്ള എല്ലാ നടപടികൾക്കും യു.കെ പ്രധാനമന്ത്രി പിന്തുണ ആവർത്തിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അഭിനന്ദനങ്ങൾ അറിയിച്ച അമീർ, അദ്ദേഹത്തിന് മികച്ച ആരോഗ്യവും രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്നതിൽ വിജയവും ആശംസിച്ചു.

Tags:    
News Summary - Kuwait and Britain discussed regional developments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.