നോർതേൺ കബ്ദ് മലിനജല സംസ്കരണ പ്ലാന്റ് ഒപ്പുവെക്കൽ ചടങ്ങിൽനിന്ന് 

നോർത്തേൺ കബ്ദ് മലിനജല സംസ്കരണ പ്ലാന്റ്; കുവൈത്ത് ചൈനയുമായി കരാറിൽ ഒപ്പുവെച്ചു

കുവൈത്ത് സിറ്റി: നോർത്തേൺ കബ്ദ് മലിനജല സംസ്കരണ പ്ലാന്റിന്റെയും അനുബന്ധ പ്രവൃത്തികളുടെയും നിർമ്മാണം, പ്രവർത്തനം, പരിപാലനം എന്നിവയിൽ കുവൈത്ത് ചൈനയുമായി കരാറിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷയതയിൽ നടന്ന ഒപ്പിടൽ ചടങ്ങിൽ കുവൈത്തിനുവേണ്ടി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ മുഹമ്മദ് അൽ മഷാൻ കരാറിൽ ഒപ്പുവെച്ചു.

നഗരവളർച്ച, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, കുവൈത്തിന്റെ ദീർഘകാല വികസന കാഴ്ചപ്പാട് എന്നിവക്ക് അനുസൃതമായി, അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം ഉയർത്തുക, പാരിസ്ഥിതിക സുസ്ഥിരത മെച്ചപ്പെടുത്തുക, രാജ്യത്തെ മലിനജല സംസ്കരണ സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള തന്ത്രപ്രധാനമായ പദ്ധതിയുടെ ഭാഗമാണിത്.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്, പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അസ്സബാഹ്, പ്രധാനമന്ത്രിയുടെ ദിവാൻ്റെ ചുമതലയുള്ള ശൈഖ് ഖാലിദ് മുഹമ്മദ് അൽ ഖാലിദ് ശൈഖ്, പൊതുമരാമത്ത് മന്ത്രാലയത്തിൻ്റെ ചുമതലയുള്ള അണ്ടർ സെക്രട്ടറി ഈദ് അൽ റഷീദി എന്നിവർ പങ്കെടുത്തു. ചൈനയുമായുള്ള കുവൈത്തിന്റെ രണ്ടാമത്തെ സഹകരണ കരാറാണിത്. 

Tags:    
News Summary - Kuwait signs agreement with China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.