കുവൈത്തില്‍ ഭീകരസംഘത്തെ പിടികൂടിയെന്ന റിപ്പോർട്ട് വ്യാജം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭീകരവാദ സംഘത്തെ പിടികൂടിയെന്ന തരത്തിൽ ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ഈ വിവരങ്ങൾക്ക് ഔദ്യോഗികമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംഭവങ്ങളും പൂർണ്ണ സുതാര്യതയോടെയാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം ഏതെങ്കിലും സംഭവമോ മറ്റേതെങ്കിലും വിഷയമോ ശ്രദ്ധയിൽപ്പെട്ടാൽ, അംഗീകൃത നടപടിക്രമങ്ങൾ പാലിച്ച് ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ അറിയിക്കും.

വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും കിംവദന്തികളിലോ സ്ഥിരീകരിക്കാത്ത വാർത്തകളിലോ ആകൃഷ്ടരാകരുതെന്നും ആഭ്യന്തര മന്ത്രാലയം ഉണർത്തി. വ്യാജവാർത്തകളോ അഭ്യൂഹങ്ങളോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ഇത്തരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.

Tags:    
News Summary - Report that terrorist group was arrested in Kuwait is fake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.