കുവൈത്ത് സിറ്റി: ഇന്ന് രാജ്യത്ത് ശക്തമായ പൊടികാറ്റിന് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറയാൻ കാറ്റ് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 15 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ഇടയ്ക്കിടെ സജീവമാകും. ഇത് മണലും പൊടിയും ഇളക്കി തിരശ്ചീന ദൃശ്യപരത കുറക്കും.
ഉപരിതല ന്യൂനമർദ്ദ സംവിധാനത്തിന്റെ വികാസവും ഉയർന്ന ചൂടുള്ള വായു പിണ്ഡവും നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റും തിങ്കളാഴ്ച രാജ്യത്തെ ബാധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
രാത്രിയിൽ കാറ്റിന്റെ വേഗത കുറയുകയും പൊടി ക്രമേണ ശമിക്കുകയും ചെയ്യും. ഇതോടെ തിരശ്ചീന ദൃശ്യപരത മെച്ചപ്പെടും. കാറ്റ് കടൽ തിരമാലകൾ ആറ് അടി വരെ ഉയരാനും ഇടയാക്കും. ഇന്ന് പകലും രാത്രിയും ഉയർന്ന ചൂടുള്ള കാലാവസ്ഥയായിരിക്കും. പുലർച്ചെ പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 34 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെയും പരമാവധി 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയും ആണ്.
ഏറ്റവും പുതിയ കാലാവസ്ഥാ സംഭവവികാസങ്ങൾ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനിലൂടെയും ലഭ്യമാണെന്നും ധരാർ അൽ അലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.