വർഗീസ് പോളിന് തനിമ കുവൈത്ത് നൽകിയ യാത്രയയപ്പ് ചടങ്ങിൽ അംഗങ്ങൾ

വർഗീസ് പോളിന് തനിമ കുവൈത്ത് യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന വർഗ്ഗീസ് പോളിന് തനിമ കുവൈത്ത് യാത്രയപ്പു നൽകി. ആശ്രയ തനിമ കൺവീനർ ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർ വിജേഷ് വേലായുധൻ, ബാബുജി ബത്തേരി, മനോജ് മാവേലിക്കര, സിബി വർഗീസ്, സുനിൽ ജോൺ എന്നിവർ ആശംസകൾ നേർന്നു.

തനിമയുടെ നാടകവേദികളിൽ വർഗ്ഗീസ് പോൾ നൽകിയ സൗണ്ട് എഞ്ചിനീയറിംഗ് മികവും ആത്മാർത്ഥ സഹകരണവും ബാബുജി ബത്തേരിയും മനോജ് മാവേലിക്കരയും അനുസ്മരിച്ചു. എസ്.ജാനകിയുടെ അനുസ്മരണാർത്ഥം മാളവിക വിജേഷും മെനീഷ് വാസും ആലപിച്ച ഗാനങ്ങൾ ചടങ്ങിന് സംഗീതസാന്ദ്രത പകർന്നു. തനിമയുടെ ഹാർഡ്കോർ അംഗങ്ങളായ ശിവകുമാർ, അഷ്‌റഫ് ചുരൂട്ട്, മുബാറക്ക്‌ കാമ്പ്രത്ത്‌ എന്നിവർ വർഗ്ഗീസ് പോളിന് ആശംസകൾ അർപ്പിച്ചു.

ഡൊമിനിക്ക്‌ ആന്റണി സ്നേഹസന്ദേശം അവതരിപ്പിച്ചു. ചടങ്ങിൽ തനിമയുടെ സ്നേഹാദരവും മെമെന്റോയും വർഗ്ഗീസ് പോളിന് കൈമാറി. നാട്ടിലേക്ക്‌ പോകുന്ന വർഗ്ഗീസ്‌ പോളിന്റെ ഭാര്യ ഷീബയും മകൾ വീണയും പങ്കെടുത്തു. തനിമ ഫൈനാൻസ് കൺവീനർ റാണ വർഗീസ് നന്ദി രേഖപ്പെടുത്തി. ഓഫീസ് സെക്രട്ടറി ജിനു കെ.എബ്രഹാം പരിപാടി ഏകോപിച്ചു.

Tags:    
News Summary - Tanima sends Varghese Paul off to Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.