സ്റ്റാർ സിങ്ങേഴ്സ് കുവൈത്ത് യോഗത്തിൽ അംഗങ്ങൾ

സ്റ്റാർ സിങ്ങേഴ്സ് കുവൈത്ത് അഞ്ചാം വാർഷികം ആഗസ്റ്റിൽ

കുവൈത്ത് സിറ്റി: സ്റ്റാർ സിങ്ങേഴ്സ് കുവൈത്തിന്റെ വാർഷിക ജനറൽ ബോഡി യോഗവും അഞ്ചാം വാർഷികാഘോഷ പരിപാടിയുടെ പ്രോഗ്രാം കമ്മിറ്റി രൂപീകരണവും ജയേഷ് കണ്ണൂരിന്റെ അധ്യക്ഷതയിൽ ചേർന്നു. രക്ഷധികാരി ഖാദർ കോഴിക്കോട് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ആഗസ്റ്റ് 21 ന് മംഗഫ് മെമ്മറി ഹാളിൽ അതി വിപുലമായി അഞ്ചാം വാർഷികം ആഘോഷിക്കാൻ യോഗം തീരുമാനിച്ചു.

യോഗത്തിൽ ഗ്രൂപ്പ്‌ അഡ്മിൻ സിദ്ധിഖ്, ഗ്രൂപ്പ്‌ അംഗംങ്ങളായ മനോജ്‌, അജയ്, ബിജു, എൻ. എസ് രാജേഷ്, ഹിദായത്ത്, ഇസ്മായിൽ, ഷംസു, അനിൽ, സോണി , മിഡിയ കോർഡിനേറ്റർ ഹുസൈൻ എന്നിവർ സംസാരിച്ചു. ഗ്രൂപ്പ്‌ അഡ്മിൻമാരായ ഹമീദ് പാലേരി സ്വാഗതവും മനോജ്‌ നിലമ്പൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Star Singers Kuwait's fifth anniversary in August

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.