കെ.ഐ.സി സംഘടിപ്പിച്ച പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അനുസ്മരണ സംഗമത്തിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ സംസാരിക്കുന്നു

‘ആലിക്കുട്ടി മുസ്‌ലിയാർ ലാളിത്യവും വിജ്ഞാനവും കൊണ്ട് ആദരവ് നേടിയ പ്രതിഭ’; കെ.ഐ.സി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കെ.ഐ.സി നേതൃത്വത്തിൽ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. മംഗഫ് പ്രൈം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സദസ്സിൽ കെ.ഐ.സി പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.

ലാളിത്യവും അഗാധമായ വിജ്ഞാനവും കൊണ്ട് ജനമനസ്സുകളിൽ വലിയ ആദരവ് നേടിയ അതുല്ല്യ പണ്ഡിത പ്രതിഭയായിരുന്നു ആലിക്കുട്ടി മുസ്‌ലിയാരെന്ന് അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. കെ.ഐ.സി വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി, ട്രഷറർ ഇ.എസ്. അബ്ദുൽ റഹ്മാൻ ഹാജി,ഇഖ്‌ബാൽ മാവിലാടം(കെ.എം. സി.സി), കെ.സി. റഫീഖ്,ഇബ്രാഹീം കുന്നിൽ (കെ.കെ.എം.എ),ശറഫുദ്ധീൻ കണ്ണയത്ത് (മെഡക്സ് സി.ഇ.ഒ),ഷെയ്ഖ് ബാദുഷ, ഇസ്മായിൽ ഹുദവി, മുഹമ്മദലി പുതുപ്പറമ്പ്, അബ്ദുൽ ലത്തീഫ് എടയൂർ, സിറാജ് എരഞ്ഞിക്കൽ, അബ്ദുൽ ഹകീം മൗലവി, അബ്ദുൽ ഹമീദ് അൻവരി, മുഹമ്മദ് അമീൻ മുസ്‌ലിയാർ, അബ്ദുൽ നാസർ കോഡൂർ, അബ്ദുൽ മുനീർ പെരുമുഖം, ഹസ്സൻ തഖ്‌വ, മുഹമ്മദലി ഫൈസി, ഇല്ല്യാസ് മൗലവി, ശംസുദ്ധീൻ യമാനി, മുഹമ്മദ് ഹാരിഫ്, മെഹമൂദ് ഹാജി, അബ്ദുൽ റഹീം ഹസനി, ആദിൽ വെട്ടുപ്പാറ, മുഹമ്മദലി പുതിയങ്ങാടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി ഇസ്മായിൽ വള്ളിയോത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - Alikkutty Musliyar, KIC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.