കുവൈത്തിൽ നിരവധിപേരുടെ വിസ കാലാവധി ഇന്നുതീരും

കുവൈത്ത്​ സിറ്റി: കുവൈത്തിൽ നിരവധിപേരുടെ വിസ കാലാവധി മേയ്​ 31ന്​ അവസാനിക്കും. കുവൈത്തിൽ കാലാവധി കഴിഞ്ഞ എല്ലാ വിസകൾക്കും മേയ്​ 31വരെ എക്​സ്​റ്റൻഷൻ അനുവദിച്ച്​ ഏപ്രിൽ 14ന്​ ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​ പ്രത്യേക ഉത്തരവിട്ടിരുന്നു. സന്ദർശക വിസയിൽ എത്തിയവർ ഉൾപ്പെടെ നിലവിൽ കുവൈത്തിലുള്ള വിസ കാലാവധി കഴിഞ്ഞ എല്ലാവർക്കും പ്രത്യേക അപേക്ഷ നൽകാതെ സ്വാഭാവികമായി ഇൗ ആനുകൂല്യം ലഭിച്ചു. മാർച്ച്​ ഒന്നുമുതൽ മൂന്നു​ മാസം സ്വാഭാവിക എക്​സ്​റ്റൻഷൻ ആണ്​ അനുവദിച്ചത്​. 

സന്ദർശക വിസയിലെത്തി കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ കുവൈത്തിൽ കുടുങ്ങിപ്പോയവർക്കും വിസ കാലാവധി കഴിഞ്ഞ മറ്റു നിരവധി പേർക്കും ഇത്​ ആശ്വാസമായി. ഇൗ തീയതിയാണ്​ ഇപ്പോൾ അവസാനിച്ചത്​. കോവിഡ്​ പ്രതിസന്ധിയും അതുമൂലമുള്ള നിയന്ത്രണങ്ങളും ഇപ്പോ​ഴും അവസാനിക്കാത്തനിലയിൽ വീണ്ടും നീട്ടിനൽകുമെന്ന പ്രതീക്ഷയിലാണ്​ വിസ കാലാവധി കഴിഞ്ഞവർ. അല്ലെങ്കിൽ പിഴ അടക്കേണ്ടി വരും.

Tags:    
News Summary - visa-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.