ലഹരിമരുന്നുമായി നാലു പേർ പിടിയിൽ

കുവൈത്ത് സിറ്റി: ഫർവാനിയ, റിക്ക, ദാഹർ എന്നിവിടങ്ങളിലായി നടന്ന മൂന്ന് വ്യത്യസ്ത കേസുകളിൽ ലഹരിമരുന്നുമായി നാലു പേർ പിടിയിലായി. മയക്കുമരുന്നുകളും സൈക്കോട്രോപ്പിക് ലഹരിവസ്തുക്കളും ഇവരിൽ നിന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ പിടിച്ചെടുത്തു.

1,010 ലിറിക്ക ക്യാപ്‌സ്യൂളുകൾ, കൃത്രിമ രാസലായനിയിൽ മുക്കിയ 307 എ-4 ഷീറ്റുകൾ, 100 ഗ്രാം കഞ്ചാവ്, 51 ഗ്രാം ഷാബു, രണ്ട് അളവുതൂക്ക യന്ത്രങ്ങൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

വിൽപ്പനക്കും സ്വന്തം ഉപയോഗത്തിനുമായി കരുതിയവയാണ് ഇവയെന്ന് കരുതപ്പെടുന്നു. പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും, പിടിച്ചെടുത്ത വസ്തുക്കൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.

Tags:    
News Summary - Kuwait Drug Raid Arrests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.