കുവൈത്ത് സിറ്റി: വടകര എം.പി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ സമാധാനപരമായി പ്രകടനം നടത്തിയ യൂ.ഡി.എഫ് പ്രവർത്തകരെ മർദിച്ച പൊലീസ് നടപടിയിൽ ഒ.ഐ.സി.സി കുവൈത്ത് നാഷണൽ കമ്മറ്റി പ്രതിഷേധിച്ചു. വടകര ലോക്സഭ മണ്ഡലത്തിലെ വിജയത്തിനുശേഷം ഷാഫി പറമ്പിലിനെ ഇടതുപക്ഷ പ്രവർത്തകർ പൊലീസിന്റെ ഒത്താശയോടെ നിരന്തരം വേട്ടയാടുകയാണെന്ന് ഒ.ഐ.സി.സി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി.എസ്. പിള്ള എന്നിവർ ആരോപിച്ചു.
ശബരിമല സ്വർണപാളി മോഷണം പിടിക്കപ്പെട്ടതിലുള്ള ജാള്യത മറച്ചുവെക്കാൻ പിണറായി സർക്കാർ പൊലീസിനെ ഉപയോഗിച്ച് ഇത്തരം ആക്രമണത്തിലേക്ക് വഴിതിരിച്ചുവിടുന്നത് ശ്രദ്ധിക്കണമെന്നും ഒ.ഐ.സി.സി പ്രതിഷേധക്കുറിപ്പിൽ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.