യാത്രയയപ്പ് ചടങ്ങിൽ നാഫോ ഗ്ലോബൽ കുവൈത്ത് അംഗങ്ങൾ വിജയൻ നായർക്കും
കുടുംബത്തിനുമൊപ്പം
കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന നാഫോ ഗ്ലോബൽ കുവൈത്ത് സ്ഥാപകനും ഉപദേശക ബോർഡ് ചെയർമാനുമായ വിജയൻ നായർ, ഭാര്യ ശ്രീകുമാരി എന്നിവർക്ക് നാഫോ യാത്രയയപ്പു നൽകി. കുൈവത്ത് വാർത്താമന്ത്രാലയത്തിൽ നാലര പതിറ്റാണ്ടിലേറെ തുടർന്ന സേവനത്തിനുശേഷമാണ് വിജയൻ നായർ സ്വദേശത്തേക്ക് മടങ്ങുന്നത്.
സാൽമിയ അമ്മാൻ ഇന്ത്യൻ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാഫോ ഗ്ലോബൽ കുവൈത്ത് ഭാരവാഹികളും അംഗങ്ങളും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തു. നാഫോ ഗ്ലോബൽ കുവൈത്ത് സ്ഥാപിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും വിജയൻ നായർ വഹിച്ച നിർണായക പങ്ക് യോഗത്തിൽ സംസാരിച്ചവർ സൂചിപ്പിച്ചു. ശ്രീകുമാരി വിജയൻ നായർ നൽകിയ ഉറച്ച പിന്തുണക്കും സംഭാവനകൾക്കും യോഗത്തിൽ അവരെ ആദരിച്ചു.
നാഫോ ഗ്ലോബൽ കുവൈത്തിന്റെ ഉപഹാരം ചടങ്ങിൽ വിജയൻ നായർക്ക് കൈമാറി. നാട്ടിലെ ജീവിതത്തിന് ഇരുവർക്കും നാഫോ ഗ്ലോബൽ അംഗങ്ങൾ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.