തീ പിടിച്ച വാഹനങ്ങൾ
Posted On
date_range Updated On
date_range ഫർവാനിയയിൽ വാഹനങ്ങൾക്ക് തീപിടിച്ചു
കുവൈത്ത് സിറ്റി: ഫർവാനിയയിൽ വാഹനങ്ങൾക്ക് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഒരു കെട്ടിട പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട വാഹനങ്ങളിലാണ് തീപ്പടർന്നത്. നിരവധി വാഹനങ്ങൾക്ക് തീപിടിത്തത്തിൽ കേടുപാടുകൾ സംഭവിച്ചു. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. ആർക്കും കാര്യമായ പരിക്കുകളൊന്നും ഏൽക്കാതെ തീയണച്ചു. എന്നാൽ വാഹങ്ങൾ കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.