കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവർത്തിക്കുന്ന കാർ വർക്ഷോപ്പുകൾക്കും സ്പെയർ പാർട ്സ് കടകൾക്കും സേവനങ്ങളുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകൾ ഏർപ്പെടുത്തി വാണിജ്യ മന്ത്രാലയത്തിെൻറ ഉത്തരവ്. ഇതനുസരിച്ച് പുതിയ സ്പെയർ പാർട്സുകൾക്കും അറ്റകുറ്റപ്പണികൾക്കും പെയിൻറിങ്ങിനും 30 ദിവസം മുതൽ 180 ദിവസം വരെ വാരൻറി നൽകണം. കൂടുതൽ കാലം വാറൻറി നൽകുന്ന രീതിയിൽ പാർട്ടികൾക്കിടയിൽ ധാരണയുണ്ടാക്കുന്നതിന് തടസ്സമില്ല. എൻജിൻ, ഗിയർ ബോക്സ് എന്നിവക്ക് ചുരുങ്ങിയത് 90 ദിവസത്തെ വാറൻറി നൽകണം. പഴയ എൻജിൻ അറ്റകുറ്റപ്പണിക്ക് 30 ദിവസം നൽകിയാലും മതിയാവും. എയർ കണ്ടീഷനിങ് കംപ്രസറിന് 60 ദിവസമാണ് ചുരുങ്ങിയ വാറൻറി കാലാവധി. ബോഡി ഫിറ്റിങ്ങിന് 30 ദിവസവും പഴയ ബോഡി അറ്റകുറ്റപ്പണിക്ക് 15 ദിവസവും ചുരുങ്ങിയ പരിധിയുണ്ട്. മത്സരയോട്ടത്തിന് ഉപയോഗിക്കുന്ന കാറുകൾക്ക് പുതിയ ഉത്തരവ് ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.