കുവൈത്ത് സിറ്റി: വാഹന ലൈസൻസ് പുതുക്കലിനുള്ള സാങ്കേതിക പരിശോധന നടത്തുന്ന കമ്പനികൾക്കും അംഗീകൃത കേന്ദ്രങ്ങൾക്കും ഗ്രേസ് പിരീഡ് അനുവദിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഉൗദ് അസ്സബാഹ് പുറത്തിറക്കി.
കേന്ദ്രങ്ങൾക്ക് നിയമപരമായ നിബന്ധനകൾ പാലിക്കാനും പ്രവർത്തനങ്ങൾ ക്രമീകരിക്കാനും സമയം നൽകുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം.
2024ലെ മന്ത്രിതല പ്രമേയത്തിലെ വ്യവസ്ഥകൾക്ക് ഭേദഗതി വരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തീരുമാനം പ്രാബല്യത്തിൽ വന്ന് ആറുമാസത്തിനുള്ളിൽ വ്യവസ്ഥകൾ പാലിക്കണം. ആവശ്യമെങ്കിൽ കാലാവധി പരമാവധി പത്ത് മാസമായി നീട്ടാൻ ട്രാഫിക് വകുപ്പ് ഡയറക്ടർ ജനറലിന് അധികാരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.