കുവൈത്ത് സിറ്റി: രാജ്യത്ത് വാഹനങ്ങളിലെ വിൻഡോ ഗ്ലാസുകൾ ടിൻറിങ് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പുതുക്കിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയമങ്ങൾ പ്രകാരം വാഹനങ്ങളുടെ ഗ്ലാസുകൾ 50 ശതമാനം വരെ ടിന്റ് ചെയ്യാം. എന്നാൽ, മുൻവശത്തെ ഗ്ലാസിൽ ഒരുതരത്തിലുള്ള ഇടപെടലുകളും അനുവദിക്കില്ല. റോഡ് സുരക്ഷയും ഡ്രൈവർമാരുടെ കാഴ്ച സൗകര്യവും കണക്കിലെടുത്താണ് നടപടി.
പുതുക്കിയ ചട്ടം പ്രകാരം പിൻവശത്തെ വിൻഡ്ഷീൽഡ്, ഡ്രൈവർക്കും യാത്രക്കാർക്കും സമീപത്തെ സൈഡ് വിൻഡോകൾ, പിൻസീറ്റ് വിൻഡോകൾ എന്നിവയിൽ ടിൻറിങ് അനുവദനീയമാണ്. 50 ശതമാനം വരെ ഇവ ആകാം.
മുൻവശത്തെ ഗ്ലാസ് ടിന്റ് ചെയ്യുന്നതിന് കർശന നിരോധനമുണ്ട്. സുരക്ഷിത യാത്രക്ക് ഡ്രൈവർമാർക്ക് തടസ്സമില്ലാത്ത ദൃശ്യപരത ഉറപ്പാക്കുന്നതിനാണ് ഇത്.
നിയമവിരുദ്ധമായി ടിൻറിങ് നടത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. മുൻവശത്തെ ഗ്ലാസിൽ ടിൻ ചെയ്ത വാഹനങ്ങൾ പിടിച്ചെടുക്കും. നിയമപരമായ പരിധിക്കപ്പുറം വാഹന ഗ്ലാസിന്റെ നിറമോ സുതാര്യതയോ മാറ്റിയാൽ പിഴയും തടവും ലഭിക്കുന്ന നിയമം നേരത്തെയുണ്ട്.
പിഴ അടച്ച് വാഹനം വിട്ടുകിട്ടാൻ ടിൻറുകൾ നീക്കം ചെയ്യലും നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.