എ​സ്.​എം.​സി.​എ വ​നി​താ വി​ങ് മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ അം​ഗ​ങ്ങ​ളും അ​ൽ നാ​ഹി​ൽ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ക്ലി​നി​ക് സ്റ്റാ​ഫും

എ​സ്.​എം.​സി.​എ വ​നി​താ വി​ങ് മെ​ഡി​ക്ക​ൽ ക്യാ​മ്പ്

കു​വൈ​ത്ത്‌ സി​റ്റി: സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് അ​ബ്ബാ​സി​യ ഏ​രി​യ വ​നി​ത വി​ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശി​ഫ അ​ൽ ജ​സീ​റ അ​ൽ നാ​ഹി​ൽ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ക്ലി​നി​കു​മാ​യി ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

അ​ബ്ബാ​സി​യ​യി​ൽ ന​ട​ന്ന ക്യാ​മ്പ് നൂ​റോ​ളം കു​ടും​ബം​ഗ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ അ​ബ്ബാ​സി​യ ഏ​രി​യ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബൈ​ജു ജോ​സ​ഫ്, വ​നി​താ വി​ങ് അ​ബ്ബാ​സി​യ ഏ​രി​യ ക​ൺ​വീ​ന​ർ സി​ൽ​വി ജോ​സ​ഫ്, എ​സ്.​എം.​സി.​എ ട്ര​ഷ​റ​ർ സോ​ണി മോ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി . എ​സ്.​എം.​സി.​എ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ശി​ഫാ അ​ൽ ജ​സീ​റ​യു​ടെ അ​ൽ നാ​ഹി​ൽ ക്ലി​നി​ക്കി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ജ​ന​റ​ൽ ആ​ൻ​ഡ് സ്പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​നു​ക​ളും മ​റ്റു അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​യി​രു​ന്നു.

അ​ൽ നാ​ഹി​ൽ ക്ലി​നി​ക് അ​ഡ്മി​നി​നി​സ്ട്രേ​റ്റീ​വ് മാ​നേ​ജ​ർ വി​ഗി​ത്ത് വി. ​നാ​യ​ർ, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ലൂ​സി​യ വി​ല്യം​സ്, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​സ​ഞ്ജീ​വ് പ്ര​സാ​ദ്, ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ ഡോ. ​ന​ഫീ​സ ന​സ്നീ​ൻ, അ​ൽ നാ​ഹി​ൽ റി​സ​പ്ഷ​ൻ ഇ​ൻ​ചാ​ർ​ജ് ത​ൻ​സീ​ർ മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. സി​ൽ​വി ജോ​സ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു. ബൈ​ജു ജോ​സ​ഫ് അ​ധ്യ​ത വ​ഹി​ച്ചു. ജോ​ന മ​ഞ്ഞ​ളി, റി​ൻ​സി തോ​മ​സ്, വി​ഗി​ത്ത് വി ​നാ​യ​ർ, ലൂ​സി​യ വി​ല്യം​സ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. അ​ൽ നാ​ഹി​ൽ ക്ലി​നി​ക് അ​ഡ്മി​ൻ മാ​നേ​ജ​ർ വി​ഗി​ത്ത് വി ​നാ​യ​ർ​ക്ക്, ബൈ​ജു​വും, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ലൂ​സി​യ വി​ല്യം​സി​നു സി​ൽ​വി ജോ​സ​ഫും മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

Tags:    
News Summary - SMCA Women's Wing Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.