അപകടത്തിൽപെട്ട കാർ
കുവൈത്ത് സിറ്റി: സെവൻത് റിങ് റോഡിൽ വാഹനാപകടത്തിൽ ഒരു കുട്ടിയും സ്ത്രീയും മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. അപകടം അറിഞ്ഞതിനുപിറകെ അഗ്നിശമന സേനാംഗങ്ങൾ സഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഒരു കുട്ടിയും സ്ത്രീയും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി കണ്ടെത്തി. പരിക്കേറ്റയാളെ പുറത്തെടുത്തു ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. വാഹനങ്ങൾ വൈകാതെ അപകടസഥലത്തുനിന്ന് മാറ്റി ഗതാഗതം സുഗമമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.