റമദാൻ ടെന്റ്

റ​മ​ദാ​ൻ ടെ​ന്റ് സ്ഥാ​പി​ക്ക​ൽ; നി​യ​മം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ൻ മാ​സ​ത്തി​ൽ ടെ​ന്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ടെ​ന്റു​ക​ൾ സ്ഥാ​പി​ച്ചാ​ൽ ന​ട​പ​ടി​യെ​ടു​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 2019 ലെ ​ച​ട്ട​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​ഗ്നി പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള ഭാ​രം കു​റ​ഞ്ഞ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ടെ​ന്റു​ക​ൾ നി​ർ​മി​ക്കേ​ണ്ട​ത്.

സ്ഥി​ര​നി​ർ​മാ​ണ​ങ്ങ​ൾ, അ​ടു​ക്ക​ള​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. അ​പേ​ക്ഷ​ക​ൾ കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് മാ​ത്ര​മേ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യൂ എ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ഫ​യ​ർ ഫോ​ഴ്‌​സ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ണ്. ടെ​ന്റു​ക​ൾ ത​മ്മി​ലും വൈ​ദ്യു​തി ലൈ​നു​ക​ളി​ലും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലും​നി​ന്ന് നി​ർ​ദി​ഷ്ട അ​ക​ലം പാ​ലി​ക്ക​ണം. ലൈ​സ​ൻ​സ് ഫീ​സ് 500 ദീ​നാ​റും അ​ധി​ക​മാ​യി 500 ദീ​നാ​ർ ഡെ​പ്പോ​സി​റ്റും നി​ർ​ബ​ന്ധ​മാ​ണെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - Setting up Ramadan tents; rules must be strictly followed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.