ആ​ഘോ​ഷ​ങ്ങ​ൾ അ​തി​രു​വി​ട​രു​ത്

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ-​വി​മോ​ച​ന ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ അ​ണ്ട​ർ​സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ൽ വ​ഹാ​ബ് അ​ഹ​മ്മ​ദ് അ​ൽ വു​ഹൈ​ബ് സു​ര​ക്ഷ മേ​ധാ​വി​ക​ളു​മാ​യി ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. ആ​ഘോ​ഷ വേ​ള​യി​ൽ കു​വൈ​ത്തി​ന്റെ പ്ര​തി​ച്ഛാ​യ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ന് എ​ല്ലാ മേ​ഖ​ല​ക​ൾ​ക്കി​ട​യി​ലും ശ​ക്ത​മാ​യ ഏ​കോ​പ​ന​ത്തി​ന്റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മു​ൻ​ക​രു​ത​ൽ സു​ര​ക്ഷ ന​ട​പ​ടി​ക​ൾ, സ​ന്ന​ദ്ധ​ത, പ്ര​വ​ർ​ത്ത​ന ഏ​കോ​പ​നം എ​ന്നി​വ യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട് സ്ഥ​ല​ത്തു​ണ്ടാ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും യോ​ഗം അം​ഗീ​ക​രി​ച്ചു.

വാ​ട്ട​ർ ഗ​ണ്ണു​ക​ൾ, വാ​ട്ട​ർ ബ​ലൂ​ണു​ക​ൾ, കാ​ഴ്ച മ​റ​ക്കു​ന്ന ത​ര​ത്തി​ൽ വ​ലി​യ പ​താ​ക​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ അ​നു​വ​ദി​ക്കി​ല്ല. രാ​ജ്യ​ത്തി​ന്റെ മൂ​ല്യ​ങ്ങ​ൾ, ഉ​ത്ത​ര​വാ​ദി​ത്തം, പൗ​ര പ്ര​തി​ബ​ദ്ധ​ത എ​ന്നി​വ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ഈ ​ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കാ​ൻ മേ​ജ​ർ ജ​ന​റ​ൽ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Don't let the celebrations go to waste.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.