പി.സി.ഡബ്ല്യു.എഫ് കുവൈത്ത് ഇഫ്താർ സംഗമത്തിൽ ഡോ. നഫീസ നസ്നീൻ
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) കുവൈത്ത് ഘടകം അംഗങ്ങൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ശിഫ അൽ ജസീറ ക്ലിനിക്ക് ഹെഡ് ഓഫ് ബിസിനസ് ഡെവലപ്മെന്റ് അസീം സേട്ട് സുലൈമാൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് പി.അശ്റഫ് അധ്യക്ഷതവഹിച്ചു.
അഡ്വൈസറി ബോർഡ് ചെയർമാൻ യു. അഷ്റഫ് സംഘടനയുടെ സാമൂഹിക ജീവ കാരുണ്യ പ്രവർത്തങ്ങൾ വിശദീകരിച്ചു. അൽ നാഹിൽ ക്ലിനിക്കിലെ ജനറൽ പ്രാക്ടീഷനർ ഡോ. നഫീസ നസ്നീൻ ‘നോമ്പും ആരോഗ്യം’ എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് എടുത്തു. വനിത ഘടകം പ്രസിഡന്റ് റുഖിയ ബീവി, സെക്രട്ടറി സ്വർഗ സുനിൽ എന്നിവർ ആശംസ നേർന്നു.അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ കൺട്രി മാനേജർ അബ്ദുല്ല ശൈഖിന് ചടങ്ങിൽ ഉപഹാരം കൈമാറി. പ്രോഗ്രാം കൺവീനർ മുഹമ്മദ് മുബാറക് സ്വാഗതവും ജനറൽ സെക്രട്ടറി മുസ്തഫ മുന്ന നന്ദിയും പറഞ്ഞു. പ്രശാന്ത് കവളങ്ങാട്, പി.വി. അബ്ദുൽ റഹീം എന്നിവർ നേതൃത്വം നൽകി.ശിഫ അൽ ജസീറ അൽ നാഹിൽ ക്ലിനിക്കിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി പ്രാഥമിക ആരോഗ്യ പരിശോധനകൾ ഉൾപ്പെടുത്തിയ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.