കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വർണ്ണക്കടയിൽനിന്ന് ഏകദേശം രണ്ടു മില്യൺ ദീനാർ വിലമതിക്കുന്ന ആഭരണങ്ങളും സ്വർണ്ണക്കട്ടികളും തട്ടിയെടുത്ത കേസിൽ ഏഷ്യൻ പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടെ മാനേജറായി ജോലി ചെയ്തിരുന്ന ഇയാൾ ഇൻവോയ്സുകളും അക്കൗണ്ടുകളും ദുരുപയോഗം ചെയ്ത് മോഷണം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.സ്വർണ്ണവില കുതിച്ചുയർന്നത് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതായി പ്രതി സമ്മതിച്ചതായി അധികൃതർ അറിയിച്ചു.കട ഉടമ നടത്തിയ ഇൻവെന്ററി പരിശോധനയിലാണ് വലിയ സാമ്പത്തിക കുറവ് കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.മോഷ്ടിച്ച സ്വത്ത് വീണ്ടെടുക്കുന്നതുവരെ പ്രതിക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.ഇത്തരത്തിലുള്ള സംഭവങ്ങൾ ഒഴിവാക്കാൻ കർശന അക്കൗണ്ടിങ് സംവിധാനങ്ങളും സ്ഥിരം പരിശോധനകളും അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.