കുവൈത്ത് സിറ്റി: രാജ്യത്ത് രണ്ടിടത്ത് വാഹനാപകടങ്ങളിൽ രണ്ടു പേർക്ക് പരിക്കേറ്റു. അപകടം വലിയ ഗതാഗതക്കുരുക്കിനിയാക്കി. കബ്ദ് എക്സ്പ്രസ് വേയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഒരു കുവൈത്ത് യുവാവിന് സാരമായി പരിക്കേറ്റു. അപകടവിവരം അറിഞ്ഞയുടൻ പട്രോളിങ്, ആംബുലൻസ് ടീമുകൾ ഉടനടി സഥലത്തെത്തി ഇടപ്പെട്ടു.
രണ്ട് കാറുകൾ കൂട്ടിയിടിച്ചാണ് അപകടം. സാരമായി പരിക്കേറ്റയാളെ ഉടൻ എയർലിഫ്റ്റ് ചെയ്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ട്രാഫിക് പട്രോൾ ഉദ്യോഗസ്ഥർ തകർന്ന വാഹനങ്ങൾ റോഡിൽ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
മറ്റൊരു സംഭവത്തിൽ, മുത്ലയിൽ ഭക്ഷണസാധനങ്ങൾ നിറച്ച ട്രക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. പരിക്കേറ്റ ട്രക്കിന്റെ ഡ്രൈവറെ മെഡിക്കൽ എമർജൻസി ടീമുകൾ ആശുപത്രിയിലേക്ക് മാറ്റി. വാഹനം മറിഞ്ഞതിനാൽ റോഡിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഒരു പാത അടച്ച്, ട്രക്കിലെ സാധനങ്ങൾ മാറ്റിയാണ് ഗതാഗതം പുനഃസഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.