Posted On
date_range Updated On
date_range ഉസ്ബെകിസ്താൻ, തുർക്കി, കിർഗിസ്ഥാൻ സർവിസ് പ്രഖ്യാപിച്ച് ജസീറ എയർവേസ്
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഉസ്ബെകിസ്താൻ തലസ്ഥാനമായ താഷ്കൻറ്, തുർക്കിഷ് നഗരമായ അൻറാൽയ, കിർഗിസ്താൻ തലസ്ഥാനമായ ബിഷ്കെക് എന്നിവിടങ്ങളിലേക്ക് വിമാന സർവിസ് പ്രഖ്യാപിച്ച് കുവൈത്തി വിമാനക്കമ്പനിയായ ജസീറ എയർവേസ്. ജൂലൈയിൽ സർവിസ് ആരംഭിക്കും. ശനി, ചൊവ്വ ദിവസങ്ങളിലാകും ഉസ്ബെകിസ്താനിലേക്ക് വിമാനമുണ്ടാകുക.
സമീപ വർഷങ്ങളിൽ കുവൈത്തും ഇൗ രാജ്യങ്ങളുമായി വ്യാപാരബന്ധം വിപുലപ്പെട്ട പശ്ചാത്തലത്തിലാണ് വിമാന സർവിസ് ആരംഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. തുർക്കി സർവിസ് ജൂലൈ രണ്ടിന് ആരംഭിക്കും. കിർഗിസ്താൻ സർവിസ് ആരംഭിക്കുന്നത് ജൂൺ 26നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.