കെ.ഐ.ജി ഫഹാഹീൽ ഏരിയ ഖുർആൻ പഠനസംഗമം

കുവൈത്ത് സിറ്റി: കെ.ഐ.ജി ഫഹാഹീൽ ഏരിയ ഖുർആൻ സ്റ്റഡി സെന്റർ പഠിതാക്കൾക്കായി ഖുർആൻ പഠനസംഗമം നടത്തി. ഫഹാഹീലിൽ നടന്ന സംഗമത്തിൽ സമീർ മുഹമ്മദ്‌ കോക്കൂർ മുഖ്യ പ്രഭാഷണം നടത്തി.

കെ.ഐ.ജി ഫഹാഹീൽ ഏരിയ പ്രസിഡന്റ് ഉസാമ അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. യഹ്‌യ അറക്കപറമ്പിൽ ഖുർആൻ പാരായണം നടത്തി. എം.കെ.അബ്ദുൽ ഗഫൂർ ഗാനം ആലപിച്ചു. കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി സമാപനവും പ്രാർത്ഥനയും നടത്തി.

സ്റ്റഡി സെന്റർ നടത്തിയ ഖുർആൻ പരീക്ഷയിൽ കേന്ദ്ര തലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ ഏരിയയിലെ പഠിതാക്കളായ തസ്‌നിം അലി അക്ബർ, എം.കെ.അബ്ദുൽ ഗഫൂർ, അലി അക്ബർ എന്നിവർക്ക് ഫൈസൽ മഞ്ചേരി, സാബിക് യൂസുഫ്, സമിയ ഫൈസൽ എന്നിവർ സമ്മാനങ്ങൾ കൈമാറി.

കെ.ഐ.ജി ഖുർആൻ സ്റ്റഡി സെന്റർ കേന്ദ്ര കൺവീനർ നിയാസ് ഇസ്ലാഹി, ഏരിയ കോർഡിനേറ്റർ സലീം മുഹമ്മദ്‌ പടന്ന, ഫൈസൽ അബ്ദുള്ള, സി.കെ. അഹ്‌മദ്‌, കെ.വി.ഫവാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Tags:    
News Summary - KIG Fahaheel Area Quran Study Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.