യു.പി.എഫ്.കെ പത്താം വാർഷിക കൺവെൻഷൻ ഇന്നുമുതൽ
കുവൈത്ത് സിറ്റി: യുനൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ് ഓഫ് കുവൈത്ത് (യു.പി.എഫ്.കെ) പത്താം വാർഷിക കൺവെൻഷൻ ബുധനാഴ്ച മുതൽ വെള്ളിയാഴ്ചവരെ നടക്കും.
വൈകീട്ട് ഏഴു മുതൽ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് ഇൻ കുവൈത്ത് (എൻ.ഇ.സി.കെ) ചർച്ച് ആൻഡ് പാരിഷ് ഹാളിലാണ് പരിപാടി. കൺവെൻഷനിൽ മുഖ്യ പ്രഭാഷകനായി പാസ്റ്റർ പ്രിൻസ് തോമസ് റാന്നി പങ്കെടുക്കും. പാസ്റ്റർ ലോർഡ്സൺ ആന്റണിയുടെ നേതൃത്വത്തിൽ സംഗീതശുശ്രൂഷ നിർവഹിക്കും. ശനിയാഴ്ച യുവജനങ്ങൾക്കും വനിതകൾക്കും പ്രത്യേകം കോൺഫറൻസ് സംഘടിപ്പിച്ചിട്ടുണ്ട്. വനിത കോൺഫറൻസിൽ മുഖ്യ പ്രഭാഷികയായി ഡോ.അനു കെന്നത്ത് പങ്കെടുക്കും.
മിഡിലീസ്റ്റ് ഗൾഫ് മേഖലയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് ഐക്യ കൂട്ടായ്മയായ യു.പി.എഫ്.കെയിൽ എൻ.ഇ.സി.കെയിലെയും അഹമ്മദിയിലെ സെന്റ് പോൾസ് ചർച്ചിലെയും 18 പ്രധാന പെന്തക്കോസ്ത് സഭകൾ ഉൾപ്പെടുന്നു.
കൺവെൻഷനുമായി ബന്ധപ്പെട്ട് വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ പാസ്റ്റർ ബെൻസൻ തോമസ് (പ്രോഗ്രാം കൺവീനർ), ബിജോ കെ ഈശോ (ജനറൽ കൺവീനർ), സാംകുട്ടി സാമുവേൽ (ജനറൽ സെക്രട്ടറി), ജെയിംസ് ജോൺസൻ (ട്രഷറർ), ഷിബു വി സാം, ജേക്കബ് മാമ്മൻ, കെ.സി. സാമുവേൽ, പാസ്റ്റർ ഷിബു മാത്യു, പാസ്റ്റർ എബി ടി ജോയി, റോയി കെ യോഹന്നാൻ എന്നിവർ പയുവജനങ്ങൾക്കും വനിതകൾക്കും പ്രത്യേകം കോൺഫറൻസ് സംഘടിപ്പിച്ചിട്ടുണ്ട്ങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.