ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി സ്വീകരണയോഗത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ പേരോട് അബ്ദുറഹ്മാൻ സഖാഫിക്ക് ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി സ്വീകരണം നൽകി. ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന ചടങ്ങിൽ അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. ശുക്കൂർ മൗലവി ഉദ്ഘാടനം നിർവഹിച്ചു.
മനുഷ്യർക്കിടയിൽ സ്നേഹവും സഹവർത്തിത്വവും സാധ്യമാക്കുക, പരസ്പരം കൈത്താങ്ങാവുക തുടങ്ങിയ ഗുണങ്ങൾ ഇസ്ലാമിൽ ഏറെ പ്രധാനപ്പെട്ടതാണെന്നും, അതുൾക്കൊണ്ട് വിശ്വാസിയുടെ സാമൂഹിക ജീവിതം ക്രമപ്പെടുത്തണമെന്നും പേരോട് സഖാഫി സംസാരത്തിൽ ഓർമപ്പെടുത്തി. ഭാഷ, നിറം, മതം തുടങ്ങിയ അതിർവരമ്പുകൾക്കപ്പുറത്ത് പടർന്നു പന്തലിക്കേണ്ടതാണ് മനുഷ്യത്വം എന്ന ആശയം. ആ സവിശേഷതയെ നിരാകരിക്കുന്ന തരത്തിലുള്ള എല്ലാ തരം ഛിദ്രതക്കുമെതിരെയുള്ള ജാഗ്രത അനിവാര്യമാണെന്നും ഉണർത്തി. ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി നടത്തിയ 'ടച്ച്പോയിന്റ്' കാമ്പയിനിൽ മികച്ച പ്രകടനം കാഴ്ച വെച്ച സാൽമിയ റീജിയൻ കമ്മിറ്റിക്ക് പേരോട് ഉപഹാരം നൽകി. പ്രവാസിവായന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് സി.യു.കെ അഷ്റഫ് മൗലവി, ഷഹീർ അൽ അസ്ഹരി, ജസ്സാം, അബ്ദുല്ല വടകര എന്നിവർ ആശംസ നേർന്നു. അബ്ദുറഹ്മാൻ സഖാഫി കർണാടക, അഹ്മദ് സഖാഫി കാവനൂർ, അബ്ദുൽ അസീസ് സഖാഫി, സാദിഖ് തങ്ങൾ, സഅദ് മൂസ എന്നിവർ സംബന്ധിച്ചു. സാലിഹ് കിഴക്കേതിൽ സ്വാഗതവും റഫീഖ് കൊച്ചനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.