‘വിക്സിത് ഭാരത് 2047: ഇന്ത്യ-കുവൈത്ത് ഡയലോഗ്’ ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ‘വിക്സിത് ഭാരത് 2047: ഇന്ത്യ-കുവൈത്ത് ഡയലോഗുകൾ’ പരിപാടിക്ക് തുടക്കം. കഴിഞ്ഞ ദിവസം ഹോട്ടൽ സെന്റ് റെജിസിൽ നടന്ന സമ്മേളനം ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വളർച്ചയും കുവൈത്തിന്റെ വിഷൻ 2035ഉം തമ്മിലുള്ള സഹകരണ സാധ്യതകൾ അംബാസഡർ ചൂണ്ടിക്കാട്ടി.
ശിവ് നാടാർ സർവകലാശാല ഡീൻ ഡോ. രജത് കതൂരിയ മുഖ്യാതിഥിയായി പങ്കെടുത്തു. ഘടനാപരമായ പരിഷ്കാരങ്ങൾ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, ഉൽപവദന വികസനം, ചലനാത്മകമായ സ്റ്റാർട്ട്-അപ്പ് ആവാസവ്യവസ്ഥ എന്നിവയാൽ കരുത്തുറ്റ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായ ഇന്ത്യയുടെ പരിവർത്തന കഥ ഡോ. കതൂരിയ വിശദീകരിച്ചു.
നിക്ഷേപങ്ങൾ, സാങ്കേതിക സഹകരണം, ഊർജ പരിവർത്തനം, ദീർഘകാല തന്ത്രപരമായ ബന്ധങ്ങൾ എന്നിവയിലൂടെ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക രംഗത്ത് കുവൈത്തിന് പങ്കുചേരാനുള്ള അവസരങ്ങളും അദ്ദേഹം അടിവരയിട്ടു. ബിസിനസ് നേതാക്കളും സാമ്പത്തിക വിദഗ്ധരും നയതന്ത്ര പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യ-കുവൈത്ത് സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഡയലോഗ് പരമ്പരയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.