കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം ഓവർടൈം ചട്ടങ്ങൾ പുതുക്കി. പുതിയ സാമ്പത്തിക വർഷത്തോടനുബന്ധിച്ചാണ് ഓവർടൈം സംബന്ധിച്ച പുതുക്കിയ ചട്ടങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്. പുതിയ അസൈൻമെന്റുകൾ ഏപ്രിൽ ഒന്നു മുതൽ 2027 മാർച്ച് 31 വരെ പ്രാബല്യത്തിൽ ഉണ്ടാകും. ഓവർടൈം സംബന്ധിച്ച ലിസ്റ്റുകൾ മാർച്ച് ഒന്നിന് മുമ്പ് സമർപ്പിക്കണമെന്നും ‘എൻജാസ്’ സംവിധാനം വഴി അംഗീകാരം നേടണമെന്നും നിർദേശം നൽകി. സുതാര്യതയും സാമ്പത്തിക നിയന്ത്രണവും ഉറപ്പാക്കുന്നതിനായാണ് പുതിയ നടപടികൾ സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സേവനം തടസ്സപ്പെടാതിരിക്കാനാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.