Posted On
date_range Updated On
date_range ഇരുമ്പ് ഷീറ്റുകളെന്ന വ്യാജേന എത്തിച്ച മദ്യം പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: ഇരുമ്പ് ഷീറ്റുകളെന്ന വ്യാജേന ചരക്കിനുള്ളിൽ ഒളിപ്പിച്ച 3,144 മദ്യക്കുപ്പികൾ കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്തു. ഫ്രാൻസിൽ നിന്ന് എത്തിയ കണ്ടെയ്നറിലാണ് പരിശോധനയിൽ മദ്യം കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് കണ്ടെയ്നർ തുറന്ന് സമഗ്ര പരിശോധന നടത്തുകയായിരുന്നു. രേഖകളിൽ ഇരുമ്പ് ഷീറ്റുകളായി രേഖപ്പെടുത്തിയിരുന്നെങ്കിലും ആയിരക്കണക്കിന് മദ്യക്കുപ്പികൾ ഒളിപ്പിച്ചിരുന്നതായി അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടി ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.