കുവൈത്ത് സിറ്റി: ഡിജിറ്റൽ പേമന്റുകളുടെ ഉപയോഗം വർധിച്ചതോടെ രാജ്യത്ത് കറൻസി ഉപയോഗം കുറഞ്ഞതായി റിപ്പോർട്ട്. ദൈനംദിന ചെലവിന്റെ 30 ശതമാനം മാത്രം ഇപ്പോൾ കറൻസിയായി തുടരുന്നുവെന്ന് വിസ കുവൈത്ത് കൺട്രി മാനേജർ മുഹമ്മദ് റെയാദ് അറിയിച്ചു. ഉപഭോക്താക്കളിൽ 59 ശതമാനം പേർ കാർഡുകളോ മൊബൈൽ ഉപകരണങ്ങളോ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പണ ഉപയോഗത്തിൽ 19 ശതമാനം കുറവ് രേഖപ്പെടുത്തിയതായും ഇത് ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇടിവാണെന്നും റിപ്പോർട്ട് പറയുന്നു. ബില്ലുകൾ അടക്കൽ, റെസ്റ്റോറന്റുകൾ, ടാക്സി സേവനങ്ങൾ തുടങ്ങിയവയിൽ ഡിജിറ്റൽ സംവിധാനം രാജ്യത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എന്നാൽ, ചെറിയ കൈമാറ്റങ്ങൾക്കും ചില വാടക ഇടപാടുകൾക്കുമായി കറൻസി ഉപയോഗം ഇപ്പോഴും തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.