Posted On
date_range Updated On
date_range വ്യാജ ഡ്രൈവിങ് ലൈസൻസ്: പ്രതികൾക്ക് തടവുശിക്ഷ
കുവൈത്ത് സിറ്റി: വ്യാജ ഡ്രൈവിങ് ലൈസൻസുകൾ നൽകിയ കേസിൽ ജഹ്റ ട്രാഫിക് വിഭാഗത്തിലെ കേണലിനും നിരവധി പ്രവാസികൾക്കും നാല് വർഷം കഠിനതടവ് വിധിച്ച ശിക്ഷ കോടതി ശരിവച്ചു. വ്യാജ വർക്ക് പെർമിറ്റുകളും അക്കാദമിക് സർട്ടിഫിക്കറ്റുകളും ഉപയോഗിച്ചാണ് ലൈസൻസ് നടപടികൾ നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളുടെ അപ്പീലുകൾ തള്ളിക്കളഞ്ഞ കാസേഷൻ കോടതി, കീഴ് കോടതിയുടെയും അപ്പീൽ കോടതിയുടെയും വിധി നിലനിർത്തി. അതേസമയം മതിയായ തെളിവുകളുടെ അഭാവത്തിൽ കൈക്കൂലി കേസിൽ കേണലിനെ കോടതി കുറ്റവിമുക്തനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.