അസ്ഥിര കാലാവസഥ: സർവിസുകൾ പുനഃക്രമീകരിക്കുമെന്ന് കുവൈത്ത് എയർവേയ്‌സ്

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച അസ്ഥിര കാലാവസഥയാകുമെന്ന സൂചനയെ തുടർന്ന് മുന്നൊരുക്ക നടപടികളുമായി കുവൈത്ത് എയർവേയ്‌സ്. കാലാവസഥ പ്രതികൂലമായാൽ വ്യാഴാഴ്ചയും വെള്ളിയാഴ്ച വൈകുന്നേരം വരെയുമുള്ള ചില വിമാന സർവിസുകൾ പുനഃക്രമീകരിക്കാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് എയർവേയ്‌സ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.

ജി.സി.സി മേഖലയിൽ അസ്ഥിരമായ കാലാവസ്ഥക്കുള്ള സാധ്യത കണക്കിലെടുത്തും യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഈ നടപടിയെന്ന് എയർലൈൻസ് അറിയിച്ചു. യാത്രക്കാരെ അപ്‌ഡേറ്റുകൾ അതത് സമയത്ത് അറിയിക്കും.

കൂടുതൽ അന്വേഷണങ്ങൾക്ക് കുവൈത്തിലെ യാത്രക്കാർക്ക് 171 എന്ന നമ്പറിലോ വിദേശത്ത് നിന്ന് ‪+96524345555‬ (എക്സ്റ്റൻഷൻ 171) എന്ന നമ്പറിലോ കസ്റ്റമർ സർവിസുമായി ബന്ധപ്പെടാം. ‪+96522200171‬ എന്ന നമ്പറിൽ വാട്സ്ആപ് വഴിയും ബന്ധപ്പെടാം.

Tags:    
News Summary - Unstable weather conditions: Kuwait Airways says it will reschedule services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.