കുവൈത്ത് സിറ്റി: മൊബൈല്‍ ഫോണിൽ വിളിക്കുന്നയാളുടെ പേര് കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികളുമായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി.
രാജ്യത്ത് സ്പാം കാളുകള്‍ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇതു തടയുന്നതിന്റെ ഭാഗമായി പുതിയ സാധ്യതകള്‍ വിപുലപ്പെടുത്തുന്നത്.
ഇതുസംബന്ധമായ കരടുരേഖ സിട്രയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
കരട് നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതു ജനങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച് നവംബർ 29 വരെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ആളുകൾ സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിലെ പേര് ഉപയോഗിക്കുന്ന മാർഗമാണ് അധികൃതര്‍ ആലോചിക്കുന്നത്.
ഇതോടെ കാളുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമ്പോള്‍ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും പുതിയ സംവിധാനം വഴി വിളിക്കുന്നയാളുടെ പേര് സ്ക്രീനില്‍ തെളിയും. കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം വികസിപ്പിക്കുന്നതോടെ വ്യാജ കാളുകൾ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
രാജ്യത്ത് ഡേറ്റ ക്രൗഡ് സോഴ്സ് ആപ്പുകള്‍ നിലവില്‍ ലഭ്യമാണെങ്കിലും പരിമിതമായ രീതിയിലേ ഈ ആപ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. എന്നാല്‍, കെ.വൈ.സി ഡേറ്റയിൽ പ്രവര്‍ത്തിക്കുന്ന നിർദിഷ്ട ആപ്പില്‍ വിളിക്കുന്നവരുടെ പേരുവിവരങ്ങൾ കൃത്യമായും അറിയാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.