കുവൈത്ത് സിറ്റി: ഗവർണറേറ്റ് പരിധിയിലെ സ്വകാര്യ പാർപ്പിട മേഖലയിൽ വിദേശി അവിവാഹിതർ താമസിക്കുന്ന പ്രവണതക്ക് അറുതിവരുത്തുമെന്ന് ഗവർണർ ശൈഖ് ഫൈസൽ അൽ ഹമൂദ് അസ്സബാഹ്. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വദേശി കുടുംബങ്ങളുടെ സാന്നിധ്യത്തിൽ ഗവർണറേറ്റ് ഹാളിൽ നടന്ന ചർച്ചയിലാണ് ശൈഖ് ഹമൂദ് ഇക്കാര്യം വ്യക്തമാക്കിയത്. പാർപ്പിട മേഖലയിലെ ബാച്ചിലർമാരുടെ താമസം സാമൂഹിക സുരക്ഷക്ക് വൻ ഭീഷണിയാണുയർത്തുന്നത്. ഇതിനെ നിസ്സാരമായി കാണില്ലെന്നും ശക്തമായ നടപടികളിലൂടെ ഇൗ പ്രശ്നം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രവണത കണ്ടെത്താൻ വിവിധ മന്ത്രാലയ പ്രതിനിധികളടങ്ങുന്ന പ്രത്യേക സമിതിക്ക് രൂപം നൽകും. നിയമംലംഘിക്കുന്ന അവിവാഹിതർക്കെന്നപോലെ അവർക്ക് താമസസൗകര്യം നൽകുന്ന കെട്ടിട ഉടമകൾക്കെതിരെയും നടപടിയുണ്ടാകും -ഗവർണർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.