കുവൈത്ത് സിറ്റി: കുവൈത്തില്‍ ലൈസൻസില്ലാതെ മെഡിക്കൽ പ്രാക്ടീസ് നടത്തിയവരെയും വിസ കാലാവധി കഴിഞ്ഞ തൊഴിലാളികളെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ചേർന്ന് നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. തിരിച്ചറിയപ്പെടാത്ത മരുന്നുകളും അനധികൃത മെഡിക്കൽ ഉപകരണങ്ങളും സ്വകാര്യ ആരോഗ്യ കേന്ദ്രത്തിൽനിന്ന് പരിശോധനയിൽ കണ്ടെത്തി. ഇവ രോഗികൾക്ക് അനധികൃതമായി ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
നിയമലംഘകരെ പിടികൂടുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തീവ്ര പരിശോധന കാമ്പയിനുകൾ നടത്തിവരുകയാണ്. ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വകുപ്പ്, മയക്കുമരുന്ന് നിയന്ത്രണ വകുപ്പ്, ആരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ ലൈസൻസിങ് വകുപ്പ് എന്നിവയുമായി ഏകോപിപ്പിച്ചാണ് പരിശോധന. എല്ലാ ഗവർണറേറ്റുകളിലും പരിശോധന സജീവമാണെന്ന് അതോറിറ്റി വ്യക്തമാക്കി. നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. രാജ്യത്തിലെ തൊഴിൽ വിപണി സുതാര്യമാക്കാനും പൊതുതാൽപര്യം സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്നും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.