യു.എൻ സെക്രട്ടറി ജനറൽ പ്രതിനിധിയും കുവൈത്തിലെ റസിഡന്റ് കോഓഡിനേറ്ററുമായ ഡോ. താരീഖ് അൽ ശൈഖിനൊപ്പം കുവൈത്ത് സർവകലാശാല വിദ്യാർഥികൾ
കുവൈത്ത് സിറ്റി: കുവൈത്തിന്റെ 2035 വിഷൻ പദ്ധതി നടപ്പാക്കുന്നതിലും വിവിധ മേഖലകളിൽ മുന്നേറ്റം നടത്തുന്നതിനുമുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ട കുവൈത്തി യുവാക്കളുടെ പങ്കിനെ പ്രകീർത്തിച്ച് യു.എൻ സെക്രട്ടറി ജനറൽ പ്രതിനിധിയും കുവൈത്തിലെ റസിഡന്റ് കോഓഡിനേറ്ററുമായ ഡോ. താരീഖ് അൽ ശൈഖ്. കുവൈത്ത് ന്യൂസ് ഏജൻസിയുടെ ഏഴാം വാർഷിക പരിശീലന പരിപാടിയുടെ ഭാഗമായി സർവകലാശാല വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലേക്ക് വാർത്തകൾ എന്നിക്കുന്നതിൽ വാർത്ത ഏജൻസിയുടെ പങ്കിനെ അദ്ദേഹം പ്രകീർത്തിക്കുകയും കുവൈത്ത് യുവതയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. യു.എൻ നേതൃത്വത്തിൽ നടക്കുന്ന വിവിധ പദ്ധതികളെയും പ്രവർത്തനങ്ങളെയും കുറിച്ചും പരിപാടിയിൽ ചർച്ചചെയ്തു. ആഗസ്റ്റ് 21 മുതൽ സെപ്‌റ്റംബർ 24 വരെയാണ് പരിശീലനം. കുവൈത്ത് യൂനിവേഴ്സിറ്റിയിലെ 18 വിദ്യാർഥികൾ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.