കുവൈത്ത് സിറ്റി: കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ന്യൂയോർക്കിലേക്ക് പുറപ്പെട്ടു. യു.എൻ സുരക്ഷ കൗൺസിലിെൻറ 2018-2019 വർഷത്തേക്കുള്ള താൽക്കാലിക അംഗങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുവേണ്ടിയാണ് മന്ത്രി ന്യൂയോർക്കിലേക്ക് പോയത്.
അമേരിക്കയിലെ കുവൈത്ത് അംബാസഡർ ശൈഖ് സാലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, വിദേശകാര്യമന്ത്രിയുടെ ഓഫിസ്കാര്യ സഹമന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, യു.എന്നിലെ കുവൈത്തിെൻറ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബി എന്നിവരുൾപ്പെടെ ഔദ്യോഗിക സംഘം മന്ത്രിയെ അനുഗമിക്കുന്നുണ്ട്. വിദേശകാര്യ സഹമന്ത്രി ഖാലിദ് സുലൈമാൻ അൽ ജാറുല്ല, വിദേശകാര്യമന്ത്രിയുടെ േപ്രാട്ടോകോൾകാര്യ അണ്ടർ സെക്രട്ടറി ദാരി അൽ അജ്റാൻ എന്നിവർ മന്ത്രിയെ വിമാനത്താവളത്തിൽ യാത്രയയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.