‘കുട കുവൈത്ത്’ വാർഷിക ജനറൽ ബോഡിയിൽ കൺവീനർ പ്രേംരാജ്‌ പാലക്കാട്‌ സംസാരിക്കുന്നു

'കുട കുവൈത്ത്‌' വാർഷിക ജനറൽ ബോഡി

കുവൈത്ത് സിറ്റി: കേരളത്തിലെ 14 ജില്ലകളിലെയും ജില്ല സംഘടനകളുടെ കൂട്ടായ്മയായ കേരള യുനൈറ്റഡ്‌ ഡിസ്ട്രിക്ട്‌ അസോസിയേഷൻ കുവൈത്ത്‌ (കുട) 2022ലെ വാർഷിക പൊതുയോഗം സാൽമിയ മെട്രോ സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ കെയർ ഹാളിൽ സംഘടിപ്പിച്ചു.

ജനറൽ കൺവീനർ പ്രേംരാജ്‌ പാലക്കാട്‌ അധ്യക്ഷത വഹിച്ചു. നിസാം തിരുവനന്തപുരം, ജിനോ എറണാകുളം, റിയാസ്‌ ഇല്യാസ്‌ തോട്ടത്തിൽ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കുടയുടെ 2022-23ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുൻ കൺവീനർമാരായ സലീംരാജ്‌ കൊല്ലം, രാജീവ്‌ നടുവിലേമുറി ആലപ്പുഴ എന്നിവർ നേതൃത്വം നൽകി.കുട കൺവീനർ മുബാറക് കാമ്പ്രത്ത്‌ സ്വാഗതവും നിയുക്ത കുട ജനറൽ കൺവീനർ ചെസ്സിൽ രാമപുരം നന്ദിയും പറഞ്ഞു.

Tags:    
News Summary - 'Umbrella Kuwait' Annual General Body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.