പുതിയ ജഴ്സിയിൽ യു.എഫ്.സി മംഗഫ്
Posted On
date_range Updated On
date_range യു.എഫ്.സി മംഗഫ് പുതിയ ജഴ്സി പ്രകാശനം
കുവൈത്ത് സിറ്റി: കുവൈറ്റിലെ പ്രവാസി ഫുട്ബാൾ രംഗത്തെ പ്രമുഖ സെവൻസ് ക്ലബ്ബായ യു.എഫ്.സി മംഗഫ് പുതിയ സീസണിലേക്കുള്ള ജഴ്സി പ്രകാശനം ചെയ്തു. കെ.എൽ- 14 ജന്റ്സ് വെയർ രണ്ടാമത് ഷോറൂമിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന പരിപാടിയിൽ കെ.എൽ 14 ജന്റ്സ് വെയർ മാനേജിങ് ഡയറക്ടർ അൻവർ ടീം ക്യാപ്റ്റൻ അനസിനു ജഴ്സി നൽകി പ്രകാശനം ചെയ്തു. ടീം മേനേജർ അബ്ദു, ടീമിലെ പ്രമുഖ താരങ്ങൾ, ടീം ഉപദേഷ്ടാവ് ഷാനവാസ് ഹൈത്തം, ക്ലബ് ഭാരവാഹികളായ ഷരീഫ്, അനീസ്, ജാസിർ, രജീഷ്, റഷീദ്, ഷരീഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.