Posted On
date_range Updated On
date_range കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ T2-ൽ രണ്ട് ഹോട്ടലുകൾ
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ T2-ൽ രണ്ട് ഹോട്ടലുകൾ ഒരുക്കാൻ മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി.
നേരത്തെ ഒരു ട്രാൻസിറ്റ് ഹോട്ടലിനായി നീക്കിവെച്ചിരുന്ന 7,500 ചതുരശ്ര മീറ്റർ സ്ഥലമാണ് രണ്ട് ഹോട്ടലുകളായി വിഭജിക്കുന്നത്.
ടെർമിനലിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായിരിക്കും ഹോട്ടലുകൾ ഒരുക്കുക. ഇതിനായി പുതിയ കെട്ടിടങ്ങളോ അധിക വാണിജ്യ സ്ഥലങ്ങളോ അനുവദിക്കില്ലെന്നും കൗൺസിൽ വ്യക്തമാക്കി.
തിങ്കളാഴ്ച ചേർന്ന കൗൺസിലിന്റെ പതിവ് യോഗത്തിലാണ് തീരുമാനം. വിമാനത്താവളത്തിലെ വാണിജ്യ സൗകര്യങ്ങൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.