മെഡിക്കൽ സ്റ്റോറുകൾ സന്ദർശിക്കുന്ന ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഡോ.സൽമാൻ ഖലീഫ അസ്സബാഹ്
മെഡിക്കൽ എമർജൻസി ഓപ്പറേഷൻസ് റൂം പ്രവർത്തനങ്ങൾ വിലയിരുത്തി അണ്ടർ സെക്രട്ടറി
കുവൈത്ത് സിറ്റി: മെഡിക്കൽ എമർജൻസി ഓപ്പറേഷൻസ് റൂമിലെ പ്രവർത്തനങ്ങളും ഏകോപനവും വിലയിരുത്തി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഡോ.സൽമാൻ ഖലീഫ അസ്സബാഹ്.
മന്ത്രാലയത്തിന്റെ മെഡിക്കൽ സ്റ്റോറുകളും അദ്ദേഹം സന്ദർശിച്ചു.
ജീവനക്കാരുമായി ആശയ വിനിമയം നടത്തിയ ഡോ.സൽമാൻ ഖലീഫ അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് പോകുന്നതിനും ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനും, വിവിധ ടീമുകളും ബന്ധപ്പെട്ട മേഖലകളും തമ്മിലുള്ള ഏകോപനം നിലനിർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉണർത്തി.
പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തൽ, ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കൽ, വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തൽ എന്നിവയുടെ ഭാഗമായി മന്ത്രാലയം നടത്തിവരുന്ന ഫീൽഡ് സന്ദർശനങ്ങളുടെ ഭാഗമാണ് ഈ സന്ദർശനമെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.