Posted On
date_range Updated On
date_range ഗർഭച്ഛിദ്ര ഗുളിക വിൽപ്പന: ഒരാൾ പിടിയിൽ
കുവൈത്ത് സിറ്റി: ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്ത ഈജിപ്ഷ്യൻ വംശജൻ പിടിയിൽ. സൂചനകളെത്തുടർന്ന് ഉദ്യോഗസ്ഥർ അൽ സഹ്‌റയിൽ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ കയ്യിൽ നിന്നും വീട്ടിൽ നിന്നുമായി 392 ഗുളികൾ കണ്ടെടുത്തു. ഏകദേശം 9,520 കുവൈത്തി ദീനാർ വിപണി മൂല്യമുള്ളവയാണ് ഇവ. സോഷ്യൽ മീഡിയ വഴി വിൽപ്പനക്കു വെച്ച സ്ത്രീകളുടെ വസ്ത്രങ്ങളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. മറ്റൊരു ഈജിപ്ത് പൗരനിൽ നിന്നാണ് ഇയാൾ ഗുളികകൾ വാങ്ങിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.