പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കുവൈത്തിൽ മലയാളി നഴ്സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 11 പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നഴ്സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 11 പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രിയാണ് അപകടം. ഫർവാനിയ ആശുപത്രിയിലെ മലയാളി വനിത നഴ്സുമാർ സഞ്ചരിച്ച സ്വകാര്യ മിനി ബസാണ് അപകടത്തിൽ പെട്ടത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ അബ്ബാസിയയിൽ നിന്നും ഫർവാനിയ ആശുപത്രിയിലേക്ക് സ്വകാര്യ ട്രാൻസ്പോർട്ടേഷനിൽ നൈറ്റ് ഷിഫ്റ്റിൽ ജോലിക്ക് പോകുകയായിരുന്നു നഴ്‌സുമാർ. നിയന്ത്രണം വിട്ട ബസ് അബ്ബാസിയ ഫയർ സ്റ്റേഷന് സമീപം മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
അപകടത്തിൽ എറണാകുളം സ്വദേശിനി നൈസിലിന്റെ കൈക്ക് ഗുരുതരമായ പരിക്കേറ്റു. ഇവർ ഐസിയുവിൽ ചികിൽസയിലാണ്. മറ്റുള്ളവരുടെ പരിക്ക് നിസ്സാരമാണ്. എല്ലാവരും ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.