115 കിലോ മാംസം നശിപ്പിച്ചു; ഫർവാനിയയിൽ ഭക്ഷ്യസുരക്ഷ പരിശോധന

കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിൽ ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന. ഒമ്പത് നിയമലംഘന റിപ്പോർട്ടുകൾ നൽകി. ഉറവിടം വ്യക്തമല്ലാത്ത 115 കിലോ മാംസം പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നശിപ്പിച്ചു.

ആവശ്യമായ അനുമതികളില്ലാതെ അധിക സ്ഥലം ഉപയോഗിച്ചതും, ശീതീകരിച്ച മാംസം 'പുതിയത്'എന്ന പേരിൽ വിൽക്കാൻ വെച്ചതും ഉൾപ്പെടെയുള്ള ലംഘനങ്ങൾ കണ്ടെത്തി. പൊതു ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായും, സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റില്ലാതെ മായം കലർത്തിയ ഭക്ഷണം കൈകാര്യം ചെയ്തതായും തെളിഞ്ഞു.

ജലീബ് അൽ ഷുയൂഖ്, ഖൈത്താൻ എന്നിവിടങ്ങളിലെ ഭക്ഷ്യ പരിശോധനാ കേന്ദ്രങ്ങളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. ഭക്ഷ്യ സ്ഥാപനങ്ങളുടെ മേൽനോട്ടം കർശനമാക്കൽ, നിയമലംഘനങ്ങൾ കൈകാര്യം ചെയ്യൽ, ഭക്ഷണസാധനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായാണ് പരിശോധന. ഇവ തുടരുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Kuwait Food Safety Inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.