വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റ് വിറ്റ അഞ്ച് പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: സ്കൂൾ വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റുകൾ വിറ്റ അഞ്ച് ബംഗ്ലാദേശ് പൗരന്മാരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. സാദ് അൽ അബ്ദുല്ലയിലെ ഒരു വീടിനുള്ളിലായിരുന്നു കട. ഫോണിൽ ഓർഡറുകൾ സ്വീകരിച്ച് വീടിന് പുറത്തുവെച്ച് അവ കൈമാറുകയാണ് ചെയ്തിരുന്നത്.

വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റുകൾ വിൽക്കുന്നതിനിടെ ഉദ്യോഗസഥർ ഒരാളെ പിടികൂടുകയും തുടർന്ന് സ്ഥലം പരിശോധിക്കുന്നതിനിടെ മറ്റുള്ളവരെയും അറസ്റ്റുചെയ്യുകയുമായിരുന്നു. ഇ-സിഗരറ്റുകൾ അടങ്ങിയ 13 വലിയ പെട്ടികളും 23 ചെറിയ പെട്ടികളും, പുകയില അടങ്ങിയ 219 ചെറിയ പാക്കറ്റുകളും, വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതപ്പെടുന്ന 1,722 ദീനാറും പൊലീസ് കണ്ടെടുത്തു.

Tags:    
News Summary - Five expatriates arrested for selling e-cigarettes to students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.