Posted On
date_range Updated On
date_range കുവൈത്തിൽ നിര്യാതനായ സിനോ ദേവസ്സിക്കുട്ടിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
കുവൈത്ത് സിറ്റി: കുവൈത്തിൽ നിര്യാതനായ എറണാകുളം സ്വദേശി സിനോ ദേവസ്സിക്കുട്ടി (43)യുടെ ഭൗതികശരീരം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നിയമപരവും ഔദ്യോഗികവുമായ നടപടിക്രമങ്ങൾ ഒ.ഐ.സി.സി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.
ഇന്ന് ഉച്ചക്ക് 1.30ന് സബാഹ് മോർച്ചറിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം ഏഴിന് കുവൈത്ത് എയർവേയ്സ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ദിവസം അദാൻ ആശുപത്രിയിലായിരുന്നു സിനോ ദേവസ്സിക്കുട്ടിയുടെ മരണം. അൽ ജാബിർ ആശുപത്രിയിൽ ജോലി ചെയ്യുന്ന പ്രിൻസി പോളിയാണ് ഭാര്യ. മക്കൾ: ഡിയോൺ, ദിയ, ദിവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.