Posted On
date_range Updated On
date_range കൈക്കൂലി കേസിൽ രണ്ടു സൈനികർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കൈക്കൂലി കേസിൽ രണ്ട് സൈനികർ അറസ്റ്റിൽ. രാജ്യത്തേക്കും തിരിച്ചുമുള്ള എൻട്രി-എക്സിറ്റ് ഡാറ്റകളിൽ കൃത്രിമം നടത്താൻ പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജനറൽ ഡിപ്പാർട്ട്മെൻറ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് ഉദ്യോഗസ്ഥരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമത്തിന് ആരും അതീതരല്ലെന്നും അഴിമതിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. തുടർനടപടികൾക്കായി സൈനികരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.